നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (NQAS)
ഇരട്ട ദേശീയ അംഗീകാരം നേടി ചൊക്ലി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം
മികച്ച സൗകര്യങ്ങളോടെ ചിക്ത്സാ രംഗത്ത് മാതൃകയായി മാറിയ ചൊക്ലി കുടുംബാരോഗ്യകേന്ദത്തിന് 2026 മാർച്ച് മാസം കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ 91.02% മാർക്ക് നേടി ദേശീയ അംഗീകാര പദവി ലഭിച്ചിരുന്നു (NQAS)
ചൊക്ലികുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ റജിസ്ട്രോഫീസിൽ പ്രവൃർത്തിക്കുന്ന നിടുമ്പ്രം ആയുഷ്മാൻ ആരോഗ്യ മന്ദിർ
ജനകീയാരോഗ്യ കേന്ദ്രത്തിൽ 2026 ജൂലായ് 18 ന് കേന്ദ്ര ആരോഗ്യ വകുപ്പ് ടീം അംഗങ്ങൾ പരിശോധന നടത്തി ഡോ:എം എ അനൂപ്
(തമിഴ് നാട് )
ഡോ:ഡി.ഐ സുരേഷ്
(ആന്ധ്രാ പ്രദേശ് ) എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്
കേന്ദ്ര മന്ത്രാലയം പ്രഖ്യാപിച്ച ഗുണനിലവാര അംഗീകാരത്തിൽ സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങൾ ഇടം പിടിച്ചപ്പോൾ ഏറ്റവും കൂടുതൽ മാർക്ക് നേടി (95.34%) ചൊക്ലിയിലെ നിടുമ്പ്രം സബ്ബ്സെന്റർ മുന്നിൽ എത്തി
എട്ട് മാസത്തിനുള്ള ഇരട്ട ദേശീയ അംഗീകാര പദവിയാണ് ഇതു വഴി ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭ്യമാവുന്നത്
ഇത്തരം നേട്ടങ്ങൾ തുടർച്ചയായി ലഭ്യമാകുന്നത് കഴിഞ്ഞ കാലങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യത്തിനും , ദൈനദിന പ്രവർത്തനങ്ങൾക്കും,
കേന്ദ്ര-സംസ്ഥാന സർക്കാരും, പ്രാദേശിക സർക്കാരും നൽകിയ അകമഴിഞ്ഞ സഹായവും, പിന്തുണയും കൊണ്ടായിരുന്നു,
കൂടാതെ ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്ത ജീവനക്കാരുടെ ആത്മാർത്ഥതയും, ഗ്രാമ പഞ്ചായത്ത് ഭരണ സമിതികളുടെ പിന്തുണയും കൊണ്ടാണ് ഇത്തരം നേട്ടങ്ങൾ ലഭ്യമാവാൻ സാധിച്ചത്