പോഷൻ മാ
ചൊക്ലി നിടുമ്പ്രം മടപ്പുരസ്മാർട്ട് അംഗനവാടിയിൽ "പോഷൺമാ " പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് നിർവ്വഹിച്ചു. അംഗനവാടി കുട്ടികൾ, രക്ഷിതാക്കളും ജനപ്രധിനിധികളുംപങ്കെടുത്ത് ഓണഘോഷവും നടത്തി. ബ്ലോക്ക് മെംബർ പി.കെ.മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ്.പ്രസിഡണ്ട് കെ.എം സ്വപ്ന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അമൽ രാജ്, അസിസ്റ്റന്റ് സെക്രട്ടറി ടി.സജീത് കുമാർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ജയചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ഷമീന, ഗ്രാമപഞ്ചായത്ത് അംഗങ്ങളയായ കെ.പ്രദീപൻ, പി.മിനി, കെ.വിനി, ജനീബസി.കെഎന്നിവരും സിയോണ വി.രാജീവൻ, ശ്രീ ജ. വി.തുടങ്ങിയവർ സംസാരിച്ചു.