അങ്കണവാടികൾ

അങ്കണവാടികൾ / സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)

സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) കുട്ടികളുടെ സമഗ്ര വികസനവും മാതൃ-ശിശു ആരോഗ്യ സംരക്ഷണവും ലക്ഷ്യമാക്കി 1975 ഒക്ടോബർ 2-ന് ആരംഭിച്ച ദേശീയ ക്ഷേമപദ്ധതിയാണ്. ചൊക്ലി ഗ്രാമപഞ്ചായത്തിൽ നിലവിൽ 27 അങ്കണവാടികൾ പ്രവർത്തിച്ചുവരുന്നു. ഈ അങ്കണവാടികളിലൂടെ ജനനം മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവർക്ക് പോഷകാഹാരം, ആരോഗ്യപരിരക്ഷ, വളർച്ചാ നിരീക്ഷണം, പ്രതിരോധ കുത്തിവയ്പ്പ്, പ്രീ-സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യ-പോഷണ ബോധവൽക്കരണം എന്നിവ ഉൾപ്പെടുന്ന സമഗ്ര സേവനങ്ങൾ ലഭ്യമാക്കുന്നു. കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക, സാമൂഹിക വളർച്ചയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുന്നതിനും മാതൃ-ശിശു ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഐ.സി.ഡി.എസ്. പദ്ധതി നിർണായക പങ്കുവഹിക്കുന്നു.

ലക്ഷ്യങ്ങൾ

പോഷക ആരോഗ്യം

ജനനം മുതൽ ആറു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ പോഷക ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുക.

സമഗ്ര വികസനം

മാനസികവും ശാരീരികവും സാമൂഹികവുമായ വികസനത്തിന് ശക്തമായ അടിത്തറ ഒരുക്കുക.

ആരോഗ്യ സംരക്ഷണം

ശിശുമരണം, രോഗാവസ്ഥ, പോഷകാഹാരക്കുറവ് എന്നിവയുടെ നിരക്ക് കുറയ്ക്കുക.

ഏകോപനം

വിവിധ വകുപ്പുകളുടെ പദ്ധതികളും സേവനങ്ങളും ഫലപ്രദമായി ഏകോപിപ്പിക്കുക.

ആരോഗ്യ വിദ്യാഭ്യാസം

രക്ഷിതാക്കൾക്ക് ശരിയായ ആരോഗ്യ-പോഷണ വിദ്യാഭ്യാസം നൽകുക.

കുടുംബ പങ്കാളിത്തം

കുട്ടികളുടെ സമഗ്ര വളർച്ചയിൽ കുടുംബത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുക.

അങ്കണവാടി സേവനങ്ങൾ

 

അനുപൂരക പോഷകാഹാരം

കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരം ലഭ്യമാക്കുന്നു.

 

രോഗപ്രതിരോധ കുത്തിവയ്പ്പ്

സമയബന്ധിതമായ പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാക്കുന്നു.

 

ആരോഗ്യ പരിശോധന

ക്രമമായ ആരോഗ്യ പരിശോധനയും വളർച്ച നിരീക്ഷണവും നടത്തുന്നു.

 

റഫറൽ സേവനം

പ്രത്യേക ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നു.

 

പ്രീ-സ്കൂൾ വിദ്യാഭ്യാസം

സ്കൂൾ പ്രവേശനത്തിന് കുട്ടികളെ സജ്ജരാക്കുന്നു.

 

ആരോഗ്യ-പോഷണ വിദ്യാഭ്യാസം

രക്ഷിതാക്കൾക്ക് ആരോഗ്യവും പോഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണം നൽകുന്നു.

സേവനങ്ങളുടെ വിശദാംശങ്ങൾ

വിഭാഗംലഭ്യമാക്കുന്ന സേവനങ്ങൾ
6 മാസം മുതൽ 3 വയസ്സ് വരെ

 

അനുപൂരക പോഷകാഹാരം, അമൃതം ന്യൂട്രിമിക്സ്, സമയബന്ധിതമായ പ്രതിരോധ കുത്തിവെപ്പുകൾ, വളർച്ച നിരീക്ഷണം, Early Stimulation, Disability Detection, ആരോഗ്യ പരിശോധന, റഫറൽ സേവനം, രക്ഷിതാക്കൾക്കുള്ള പോഷകാഹാര ആരോഗ്യ വിദ്യാഭ്യാസം.

 

3 വയസ്സ് മുതൽ 6 വയസ്സ് വരെ 

 

അനുപൂരക പോഷകാഹാരം, പ്രതിരോധ കുത്തിവെപ്പുകൾ, ആരോഗ്യ പരിശോധന, വളർച്ച നിരീക്ഷണം, ECCE, സ്കൂൾ റെഡിനസ്, സ്കൂൾ പൂർവ്വ അനൗപചാരിക വിദ്യാഭ്യാസം, രക്ഷിതാക്കൾക്കുള്ള ആരോഗ്യ വിദ്യാഭ്യാസം.

 

ഗർഭിണികൾ 

 

അനുപൂരക പോഷകാഹാരം, ആസൂത്രിത ഗർഭധാരണം, IFA Tablet, പ്രസവപൂർവ്വ പരിശോധന, റഫറൽ സേവനം, ആദ്യ 1000 ദിവസ ബോധവൽക്കരണം, PMMVY, പോഷകാഹാര വിദ്യാഭ്യാസം.

 

മുലയൂട്ടുന്ന അമ്മമാർ 

 

അനുപൂരക പോഷകാഹാരം, പ്രസവാനന്തര പരിശോധന, സമ്പൂർണ്ണ മുലയൂട്ടൽ ബോധവൽക്കരണം, ആദ്യ 1000 ദിവസ ബോധവൽക്കരണം, PMMVY രണ്ടാം ഗഡു, പോഷകാഹാര ആരോഗ്യ വിദ്യാഭ്യാസം.

 

കൗമാരക്കാരായ പെൺകുട്ടികൾ 

 

അനുപൂരക പോഷകാഹാരം, ആരോഗ്യ പരിശോധന, BMI നിരീക്ഷണം, കൗമാര ക്ലബുകൾ, സ്കൂൾ കൊഴിഞ്ഞുപോക്ക് തടയൽ, സൈക്കോ സോഷ്യൽ കൗൺസിലിംഗ്.

 

ഗുണഭോക്താക്കൾ

ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ

ഗർഭിണികൾ

മുലയൂട്ടുന്ന അമ്മമാർ

കൗമാരക്കാരായ പെൺകുട്ടികൾ

15–45 വയസ്സുള്ള സ്ത്രീകൾ

പ്രധാനമന്ത്രി മാതൃവന്ദന യോജന (PMMVY)

 

ഗർഭിണികൾക്കുള്ള ധനസഹായ പദ്ധതി

ഗർഭിണികൾക്കും പ്രസവാനന്തര അമ്മമാർക്കും പോഷകാഹാരവും ആരോഗ്യപരിപാലനവും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന (PMMVY).

💰 ആദ്യ പ്രസവം

₹5,000

അർഹരായ ഗുണഭോക്താക്കൾക്ക് ധനസഹായം.

👧 രണ്ടാമത്തെ പ്രസവം

₹6,000

രണ്ടാമത്തെ കുഞ്ഞ് പെൺകുട്ടിയാണെങ്കിൽ സഹായധനം.

 

പോഷൺ അഭിയാൻ

പോഷകാഹാരക്കുറവിനെതിരായ ദേശീയ ദൗത്യം

അമ്മമാരിലും കുട്ടികളിലുമുള്ള പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും രോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന ദേശീയ പദ്ധതിയാണ് പോഷൺ അഭിയാൻ.

  • പോഷകാഹാര ബോധവൽക്കരണം
  • കുട്ടികളുടെ വളർച്ച നിരീക്ഷണം
  • ഗർഭിണികൾക്ക് പ്രത്യേക പരിചരണം
  • മുലയൂട്ടുന്ന അമ്മമാർക്ക് ആരോഗ്യ മാർഗനിർദ്ദേശം
  • കുടുംബങ്ങളുടെ പോഷണ അവബോധം വർദ്ധിപ്പിക്കൽ

ICDS – കുട്ടികളുടെ ഭാവിക്ക് ശക്തമായ അടിത്തറ

ജനനം മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനും അമ്മമാരുടെ ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുന്നതിനും അങ്കണവാടികൾ നിർണായക പങ്ക് വഹിക്കുന്നു.

 

Child line : 1098   |   Women Help Line : 181

ചൊക്ലി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ

ചൊക്ലി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന 27 അങ്കണവാടികളുടെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.

 

സെൻറർ നമ്പർവാർഡ്സ്ഥലംടീച്ചർഫോൺGoogle Map
01Ward 18രജിസ്ട്രാഫീസ്_സുഗത എം.കെ7907834251🗺️ Map 
02Ward 11മോന്താൽസുധർമ.കെ.വി9947509432🗺️ Map 
03Ward 12പാലയുള്ള കോറോത്ത്,ഒളവിലംനിഷ പി കെ7510110738🗺️ Map 
04Ward 04പുത്തൻപുരയിൽ കവിയൂർ റോഡ്ഷിജി കെ9747076923🗺️ Map 
05Ward 09ശിശുമന്ദിരം,മേനപ്രംകോമളവല്ലി9895603015🗺️ Map 
06Ward 08റിക്രിയേഷൻ സെൻറർ,മേക്കുന്ന്ഷീജ.കെ9846887828🗺️ Map 
07Ward 10സേട്ടുമുക്ക്നീമ പി കെ9605785658🗺️ Map 
08Ward 16കവിയൂർഷീബ എൻ പി8086666209🗺️ Map 
09Ward 09മടപ്പുര,നിടുമ്പ്രംശ്രീജ വി9645142075🗺️ Map 
10Ward 02കാരാറത്ത് നിടുമ്പ്രംപ്രിയ സി9605063191🗺️ Map 
11Ward 04പുനത്തിൽമുക്ക്,ആണ്ടിപീടികരാധ കെ9605392634🗺️ Map 
12Ward 06കുറുന്താളിപീടികസുജല ബി9846690695🗺️ Map 
13Ward 05നോർത്ത്മേനപ്രംഅജിത കെ9645516660🗺️ Map 
14Ward 13പാറേത്ത്മീത്തൽസുഗന്ധി.പി9526571046🗺️ Map 
15Ward 01വെള്ളാച്ചേരി നിടുമ്പ്രംഷൈമ.കെ8592877569🗺️ Map 
16Ward 04സി.പി.റോഡ്പ്രമിത ടി7558994931🗺️ Map 
17Ward 18ശ്രീനാരായണ മഠം ഗ്രാമത്തിഅജിത കേളോത്ത്9744076735🗺️ Map 
18Ward 09മത്തിപ്പറമ്പ്പ്രഭ.ടി.കെ9526817204🗺️ Map \\
19Ward 08തോയാട്ട്,പെട്ടിപ്പാലംപ്രജലകുമാരി9562127198🗺️ Map 
20Ward 14മുണ്ടയോട്ട് ഒളവിലംഗീത.യു.പി9946571242🗺️ Map 
21Ward 08MEUP,കൊളായിഗിരിജ.സി.പി8075307723🗺️ Map 
22Ward 15നിടുമ്പ്രത്ത് കണ്ടി,കവിയൂർശ്രീജ.പി8943132113🗺️ Map 
23Ward 12കളരിയുള്ളതിൽ ഒളവിലംഷിജിന.എം.ടി.കെ9048104260🗺️ Map 
24Ward 12താലോലം, അങ്കണവാടി വല്ലാങ്കണ്ടി ഒളവിലംഷീബ.കെ.പി9946533742🗺️ Map 
25Ward 16പാലോളീൻറവിട,കവിയൂർസുനില.പി9446681655🗺️ Map 
26Ward 14അംബേദ്കർ,കവിയൂർറിജില.ടി9745054563🗺️ Map 
27Ward 27ലക്ഷ്മിവിലാസം ,ആണ്ടിപീടികദീപ്തി.കെ.കെ9072721781🗺️ Map