സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട്

         ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ നിർദ്ദേശിച്ചതും ഭരണ സമിതി അംഗീകരിച്ചതുമായ  സാമൂഹ്യ ക്ഷേമ ആരോഗ്യ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളും സർക്കാർ പദ്ധതികളും പൗരാവകാശ രേഖ പ്രകാരം ഉള്ള സേവനങ്ങളും ജീവനക്കാരുടെ സഹകരണത്തിലൂടെ സമയബന്ധിതമായി പൊതുജനങ്ങളിൽ എത്തിച്ച് അവരുടെ പരിപൂർണ്ണ സംതൃപ്തി ഉണ്ടാക്കി സർവോതമുഖമായ പുരോഗതി നിരന്തരം മെച്ചപ്പെടുത്തുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ദൗത്യം

പഞ്ചായത്തിന് ലഭിക്കേണ്ട 100%    നികുതികളും ഫീസുകളും  സമയബന്ധിതമായി പിരിച്ചെടുക്കുക. ഭരണസമിതി അംഗീകരിച്ച വികസന പദ്ധതികൾ എല്ലാം സമയബന്ധിതമായി പൂർത്തിയാക്കുക.പൗരാവകാശ രേഖ പ്രകാരം ഉള്ള സേവനങ്ങൾ പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പരാതികൾ മൂന്നു ദിവസങ്ങൾക്കുള്ളിൽ  പരിഹരിക്കുക . കസ്റ്റമർ സംതൃപ്തി പൊതുജനങ്ങളുടെതുൾപ്പെടെ.