സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
"സ്വച്ഛത ഹി സേവ" 2026, കൈയ്യോട്കൈ ലോഗോ പ്രകാശനം

 

ചൊക്ലിഗ്രാമപഞ്ചായത്ത് "സ്വച്ഛത ഹി സേവ" 2026, കൈയ്യോട് കൈ ലോഗോ പ്രകാശനം ചെയ്തു.

                                Sept-17 മുതൽ Oct 17 വരെ മെഗാ പൊതു ഇട ശുചീകരണം, ബോധവൽക്കരണ ക്ലാസ്സ്, ഹരിത ഓഫീസ്, സിറോ വേസ്റ്റ് ആഘോഷങ്ങൾ, ആരോഗ്യ പരിശോധന ക്യാമ്പ്  എന്നിവയുടെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്ത് ജനപ്രധിനിധികൾ, ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ  നേതൃത്വത്തിൽ നടത്തുന്ന ശുചീകരണത്തിന്റെ ലോഗോ "കൈയ്യോട്കൈ"പ്രകാശനം ചെയ്തു.
         ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺകെ.ടി.കെ പ്രദീപൻ, പഞ്ചായത്ത് സെക്രട്ടറി അമൽ രാജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ജയചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ഷമീന തുടങ്ങിയവർ സംയുക്തമായി ലോഗോ പ്രകാശനം ചെയ്തു. VEO മാരായായ ഷിബിൻ. ടി, ഫെമിന ഫ്രാങ്കോ, ജൂനിയർ സൂപ്രണ്ട് അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.ഗ്രാമ പഞ്ചായത്തിലെ 14 ഇടങ്ങളിൽ പൊതുജന സഹകരണത്തോടെ ശുചികരണ പ്രവൃത്തി നടത്തുമെന്നും ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ അറിയിച്ചു.

Logo Launching