സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
ഒക്ടോബർ 2-പ്രത്യേക ഗ്രാമസഭ

  ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ചൊക്ലി ഗ്രാമപഞ്ചായത്തിൽ സ്പെഷ്യൽ  ഗ്രാമസഭ നടത്തി.രാവിലെ 11 മണിക്ക് ചൊക്ലി ഗ്രാമപഞ്ചായത്ത്   ഇ കെ നായനാർ സ്മാരക ഹാളിൽ ചേർന്ന പ്രത്യേക ഗ്രാമസഭയിൽ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ് ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ )VBGRAMG- വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ,  പീപ്പിൾസ് പ്ലാൻ ക്യാമ്പയിൻ സഭ പദ്ധതികളെക്കുറിച്ച്   വിഷ്വൽ പ്രദർശനത്തിലൂടെ വിശദീകരിച്ചു.

       തുടർന്ന് സ്വച്ഛതാഹി സേവാ ആംകളൻ -  കയ്യോടു കൈ, നിർമലം പുതുയുഗ ശുചിത്വകേരളം ക്യാമ്പയിനുകളെ കുറിച്ചു സംസാരിച്ചു.ചൊക്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ അമൽരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി സപ്ന കെ എം ന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ശ്രീ എൻ അനൂപ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.  ആശംസകൾ അർപ്പിച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ടി കെ പ്രദീപൻ, ഷമീന,   പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ നിടുമ്പ്രം ഡിവിഷൻ മെമ്പർ പി കെ മോഹനൻ മാസ്റ്റർ,വിബിജി റാംജി പദ്ധതിയുടെ പാനൂർ ബ്ലോക്ക്‌  പഞ്ചായത്ത്‌ അക്രഡിറ്റഡ് എഞ്ചിനിയർ ഹഷിൽ ഹരീന്ദ്രൻ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിത്ത് എന്നിവർ സംസാരിച്ചു.

ഗ്രാമസഭ