സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
കേരളോത്സവം

ചൊക്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവം: സംഘാടകസമിതി രൂപീകരിച്ചു

ചൊക്ലി: ഒക്ടോബർ 25 മുതൽ നവംബർ 8 വരെ ചൊക്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളോടെ കേരളോത്സവം സംഘടിപ്പിക്കും. പഞ്ചായത്തിലെ മുഴുവൻ വാർഡുകളുടെയും സജീവ പങ്കാളിത്തത്തോടെ കേരളോത്സവത്തെ ജനകീയ ഉത്സവമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

        നിരവധി കലാകാരന്മാരുടെയും കായികതാരങ്ങളുടെയും നാടാണ് ചൊക്ലി. സാംസ്കാരിക രംഗത്ത് ഏറെ മുന്നിൽ നിൽക്കുന്ന ചൊക്ലിയിൽ ചിത്രകാരന്മാർ, നാടക പ്രവർത്തകർ, എഴുത്തുകാർ തുടങ്ങി വിവിധ മേഖലകളിൽ കഴിവുതെളിയിച്ച നിരവധി പ്രതിഭകളുണ്ട്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വായനശാലകളും ക്ലബ്ബുകളും പ്രവർത്തിക്കുന്നുണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൊക്ലിയിലുണ്ട്.

      ഈ പശ്ചാത്തലത്തിൽ കേരളോത്സവം ചൊക്ലിയുടെ കലാ-കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മികച്ച വേദിയായി മാറുമെന്ന് സംഘാടകർ പറഞ്ഞു. എല്ലാ വാർഡുകളിൽ നിന്നുമുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

     ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപിന്റെ അധ്യക്ഷതയിൽ നടന്ന കേരളോത്സവ സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അമൽ രാജ് സ്വാഗതം പറഞ്ഞു. കെ.എം. സപ്ന, കെ.ടി.കെ. പ്രദീപൻ, പി. ജയചന്ദ്രൻ, പി. രഗിനേഷ്, ടി.ടി.കെ. മോഹനൻ, ടി. പ്രമോദ്, നിവേക് എ.പി. തുടങ്ങിയവർ സംസാരിച്ചു.

രക്ഷാധികാരികൾ

പ്രസീത - N ( പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് )

പി.പ്രസന്ന

( ജില്ല പഞ്ചായത്ത് അംഗം)

ചെയർമാൻ

N. അനൂപ്

(ചൊക്ളി , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് )

വൈസ്. ചെയർമാൻമാർ

K M സപ്ന

(വൈസ്.പ്രസിഡണ്ട്, ചൊക്ലി ഗ്രാമ പഞ്ചായത്ത് )

പി.കെ മോഹനൻ

വി ഉദയൻ മാസ്റ്റർ

എ. ഉഷ

മിഫ്താഹ് ടി.വി.

(ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ )

റിജിന എം.കെ

(CDS, ചെയർപേഴ്സൺ)

വർക്കിങ്ങ് ചെയർമാൻ

കെ.ടി.കെ പ്രദീപൻ

(ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സ് ൺ )

ജനറൽ കൺവീനർ

അമൽ രാജ്

(സെക്രട്ടറി, ചൊക്ലി ഗ്രാമ പഞ്ചായത്ത്)

ജോ: കൺവീനർ

അജീത്ത് കുമാർ. പി

(J S, ചൊക്ലി ഗ്രാമ പഞ്ചായത്ത് )

കോർഡിനേഷൻ സമിതി കൺവീനർ

നിവേക് എ- പി

ജോ : കൺവീനർ, കോർഡിനേഷൻ - ഷിഗിൽ - കെ.പി

 

മത്സരങ്ങൾ നടക്കുന്ന സ്ഥലവും തിയ്യതിയും 

 

25-10-2026            ക്രിക്കറ്റ് മോന്താൽ ടർഫ്

26-10-2026            ഷട്ടിൽ - മൊയാരം ഇൻഡോർ കോർട്ട് നിടുമ്പ്രം

28 - 10. 2026          ഫുട്ബോൾ - Azco ടർഫ് - കീഴ്മാടം

29 -10 -2026          കബഡി Mass -നിടുമ്പ്രം

31-10-2026             കമ്പവലി  - സ്ഫടികം ക്ലബ്ബ് ചാത്തുപിടിക, നിടുമ്പ്രം

1-11-2026            വോളി ബോൾ  R VHSS കാഞ്ഞിരത്തിൽ കീഴിൽ  ചൊക്ലി

7-11-2026           അത് ലറ്റിക് സ്  V Nപുരുഷോത്തമൻ സ്ക്കൂൾ ഗ്രൗണ്ട്  പള്ളൂർ

8-11-2026        കലാ മത്സരങ്ങൾ  VPOHS ചൊക്ലി

 

 

 

കേരളോത്സവം