സ്ഥാപന ചരിത്രം
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ പാനൂര്‍ ബ്ളോക്കിലാണ് ചൊക്ലി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചൊക്ലി വില്ലേജുപരിധിയിലുള്പ്പെടുന്നചൊക്ലി ഗ്രാമപഞ്ചായത്തിന് 11.98 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 11.98 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് പാനൂർമുനിസിപ്പാലിറ്റി, തെക്ക് മയ്യഴിപുഴ, പടിഞ്ഞാറ് ന്യൂ മാഹി പഞ്ചായത്ത്, കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗം, വടക്ക് പന്ന്യന്നൂര്‍, പാനൂർ മുനിസിപ്പാലിറ്റിയുമാണ്.മേനപ്രം, ഒളവിലം എന്നീ പഞ്ചായത്തുകള്‍ സംയോജിപ്പിച്ചാണ് 1979-ല്‍ ചൊക്ലി പഞ്ചായത്ത് രൂപീകരിച്ചത്. 1979-ല്‍ ചൊക്ലി പഞ്ചായത്തിലുണ്ടായിരുന്ന പള്ളിപ്രം, പെരിങ്ങാടി, മങ്ങാട് പ്രദേശങ്ങള്‍ ന്യൂമാഹി പഞ്ചായത്തിലുള്പ്പെടുത്തുകയും ഇന്നത്തെ അതിര്‍ത്തികളുള്ള ചൊക്ലി പഞ്ചായത്ത് രൂപം കൊള്ളുകയും ചെയ്തു. ഇന്നത്തെ ചൊക്ലി രജിസ്ട്രാഫീസിനു സമീപം പണ്ട് ഒരു ചെക്ക്പോസ്റ്റ് ഉണ്ടായിരുന്നു. ചൌക്കി (ചെക്ക്പോസ്റ്റ്) ഉള്ള ഗ്രാമം എന്ന നിലക്കാണ് ചൌക്കി ഹള്ളി എന്ന് ഈ പ്രദേശത്തിന് പേര് വന്നത്. പിന്നീട് അതു ലോപിച്ച് ചൊക്ലി ആയി മാറി. ലോകത്തിലെ ഏറ്റവും വലിയ ചൂരല്‍ വ്യവസായകേന്ദ്രം ഇവിടെയായിരുന്നു. തെക്കു മയ്യഴി മുതല്‍ വടക്കു വണ്ണാത്തിതോടുവരെ, 1198 ഹെക്ടര്‍ വിസ്തീര്‍ണ്ണത്തില്‍ ഏതാണ്ടു സമതലം വരെ പരന്നു കിടക്കുന്നതാണു ചൊക്ലി പഞ്ചായത്ത്. ഒളവിലം ഭാഗത്തുള്ള കോട്ടാലക്കുന്നു, ഒളവിലത്തുള്ള തുളുവര്ക്കുന്നു, കൊളായി ഭാഗത്തുള്ള ലക്ഷം വീടുപ്രദേശം, എന്നിവ മാത്രം ഉയര്‍ന്ന ഭൂവിഭാഗമായി കണക്കാക്കാം. 95% സമതലമാണ്. മോന്താല്‍ പാലം മുതല്‍ പാത്തിക്കല്‍ വരെയുള്ള പുഴയോരത്തു കറുത്ത പശിമരാശിമണ്ണും കുന്നിന് പ്രദേശങ്ങളില്‍ മണല്‍ കലര്‍ന്ന മണ്ണും, കരയിടങ്ങളില് ചരല് കലര്‍ന്ന ചുവന്ന മണ്ണും കാണപ്പെടുന്നു. ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസ് കെട്ടിടം 1974-ല്‍ ഉദ്ഘാടനം ചെയ്തു. 16-11-91-ല്‍ സാംസ്ക്കാരിക നിലയം ഉദ്ഘാടനം ചെയ്തു. 1988-ല്‍ പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥാപിക്കപ്പെട്ടു. പഞ്ചായത്ത് ശിശുമന്ദിരം 13-9-93-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ചൊക്ലി പഞ്ചായത്തിലെ നിടുമ്പ്രം ദേശം പണ്ട് പന്ന്യന്നൂര്‍ ദേശത്തിലും മേനപ്രം ദേശം പെരിങ്ങളം ദേശത്തിലും ഉള്‍പ്പെട്ടതായിരുന്നു.പിന്നീടാണ് മേനപ്രം ദേശം ഉണ്ടായത്. ഇന്നത്തെ രജിസ്ട്രാര്‍ ഓഫീസിനു സമീപം പണ്ട് ഒരു ചെക്ക് പോസ്റ്റ് ഉണ്ടായിരുന്നു. ചൌക്കി (ചെക്ക് പോസ്റ്റ് )ഉള്ള ഗ്രാമം എന്ന നിലക്കാണ് ചൌക്കി ഹള്ളി/ചൊക്ന ഹള്ളി എന്ന് ഈ പ്രദേശത്തിന് പേര് വന്നത്.പിന്നീട് അത് ലോപിച്ച് ചൊക്ലി ആയി മാറി.