സ്വച്ഛതാ ഹി സേവ കൈയോട് കൈ-ശുചിത്വ ക്വിസ്
സ്വച്ഛതാ ഹി സേവ കൈയോട് കൈ ക്യാമ്പയിന്റെ ഭാഗമായി ഹരിതകർമസേന അംഗങ്ങൾക്കായി ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇ കെ നായനാർ സ്മാരക ഹാളിൽ വെച്ച് നടന്ന ക്വിസ് മത്സരം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ടി കെ പ്രദീപൻ ഉത്ഘാടനം ചെയ്തു. മെമ്പർമാരായ വിനി, റിജിന, വി ഇ ഒ ഷിബിൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫിസർ സന്തോഷ് മമ്മാലി ക്വിസ് അവതരിപ്പിച്ചു. മത്സരത്തിൽ ഷോമോൾ എബ്രഹാം ഒന്നാം സ്ഥാനവും, സിന്ധു കെ രണ്ടാം സ്ഥാനവും രഹന മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് സമ്മാനദാനം നിർവഹിച്ചു.