സ്റ്റേഡിയം
ചൊക്ലി സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തി തുടങ്ങിതിനു മുൻപായി സ്പോർട്സ് കേരള ഫൗണ്ടേഷൻ കോഴിക്കോട് ഓഫിസിലെ ശ്രീനിധി. എം (അസി.എക്സിക്യൂട്ടിവ് എഞ്ചിനിയർ SK F), രേഷ്മ സുന്ദർ (അസി.എഞ്ചിനിയർ SK F ) എന്നിവർഗ്രൗണ്ട് പരിശോധിച്ചു. ചുറ്റുമതിൽ, ഗാലറി, മൾട്ടി സ്പോർട്സ് ഗ്രൗണ്ട് എന്നിവ നിർമിക്കുന്നതിന് വേണ്ട നടപടികൾ ആരംഭിക്കാനും തീരുമാനിച്ചു. നടപടികൾ വേഗത്തിലാക്കാനുള്ള പ്രവൃത്തി യുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായങ്ങളുണ്ടാവുമെന്നും അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ജയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗംസി.കെ ജനീബ, വാർഡ് വികസന സമിതി കൺവീനർ ശ്യാം മാസ്റ്റർ, നാവാസ്പരത്തിന്റെവിടെ, നിസ്സാർ കണ്ണങ്കോട്ട്, ഷനിൽകുമാർ പി.എന്നിവരും സന്ദർശിച്ചു.