സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
ബീക്കണ്‍ ടൌണ്‍

ചൊക്ലി ഗ്രാമപഞ്ചായത്തിലെ ബിക്കൺ ടൗണായി  ചൊക്ലിയിലെ പതിനൊന്ന് കേന്ദ്രങ്ങൾ തെരഞ്ഞടുത്ത് ബെയ്സ് ലൈൻ സർവ്വേയ്ക്ക് തുടക്കം കുറിച്ചു. നിടുമ്പ്രം വെള്ളച്ചേരി പള്ളി പരിസരത്ത്  പഞ്ചായത്ത് തല ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ്  നിർവ്വഹിച്ചു. വിശിഷ്ട അതിഥിയായി ഒറ്റപ്പാലം MLA പ്രേംകുമാർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺകെ.ടി.കെ പ്രദീപൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ പി.കെ.മോഹനൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി സചീന്ദ്രൻ,വി ഇ ഒ ടി. ഷിബിൻ, ശുചിത്വ മിഷൻ ബ്ലോക്ക് ആർ പി ഷിജിന കെ,കാരാറത്ത് യു.പി.സ്ക്കുൾ ഹെഡ് മാസ്റ്റർ സജീവൻ, സിനിമ സംവിധായകൻപ്രദീപ് ചൊക്ലി,സി.ഡി.എസ് ചെയർപേഴ്സൺ റിജീനഎം.കെ, റഷീദ് വെള്ളച്ചേരി, താജു കുലോത്ത്, തുടങ്ങിയവർ സംസാരിച്ചു. പ്രൊജക്ട് ബീക്കണ്‍ ടൌണിന്റെ ഭാഗമായുള്ള ബെയ്സ് ലൈൻ സർവ്വേക്കുള്ള ചെക്ക് ലിസ്റ്റ്  കാരാറത്ത് യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ്കൈമാറി .

ബീക്കണ‍്‍ ടൌണ്‍
  • ബീക്കണ‍്‍ ടൌണ്‍