മഹാത്മാ പുരസ്കാരം 2024-25
*മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - മഹാത്മാ പുരസ്‌കാരം കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം ചൊക്ലി ഗ്രാമ പഞ്ചായത്തിന് 2024 25 വർഷത്തെ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ഈ പുരസ്കാരം ലഭിച്ചത്. പ്രധാനമായും ജലസംരക്ഷണത്തിനും കാർഷിക മേഖലയ്ക്കും പ്രാധാന്യം നൽകുന്ന പ്രവർത്തികളാണ് ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുള്ളത് .മഴക്കുഴി നിർമ്മാണവും മൺവരമ്പുകളുടെ നിർമ്മാണവും നിലവിലുള്ള തോടുകൾ കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്ന പ്രവർത്തികളും ഇതിൽ ഉൾപ്പെടുന്നു . ഭൂഗർഭ ജലവിതാനത്തിന്റെ നിരപ്പ് ഉയർത്തുന്നതിന് ഇത്തരം പ്രവർത്തികൾ പ്രാധാന്യം നൽകി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. കൂടാതെ ഭൂ വികസന പ്രവർത്തികളും കാർഷിക പ്രവർത്തികളുടെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്. പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തികളും ഡ്രെയിനേജ് നിർമ്മാണ പ്രവർത്തികളും ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട് 2024 25 വർഷം 3,02,38,000 രൂപ ചെലവ് ആയിട്ടുണ്ട്. ഇതിൽ 2, 15,78,000 രൂപ തൊഴിലാളികൾക്കുള്ള കൂലിയിനത്തിലും ബാക്കി മെറ്റീരിയൽ ഇനത്തിലും ആണ് ചെലവഴിച്ചത്.