ബണ്ട് റോഡ്
ചൊക്ലിഗ്രാമപഞ്ചായത്തിലെ 12,14 വാർഡുകളിലായി മോന്താൽ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ബണ്ട് റോഡ്.റോഡിനിരുവശത്തും കണ്ടൽ കാടുകൾ സമൃദ്ധമായി വളർന്നുകൊണ്ടിരിക്കുന്നതിനാൽ ഇതു വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. വൈകുന്നേരങ്ങളിൽ നിരവധി ആളഉകൾ എത്തുന്ന ഒരു സ്ഥലമാണിത്.ഗ്രാമപഞ്ചായത്തിൻറെയും ജില്ലാ ടൂറിസം പ്രമോഷൻ കൌണ്സിലിൻറെയും ഇടപെടലുകളിലൂടെ ഒത്തിരിയായ അടിസ്ഥാന സൌകര്യങ്ങൾ ഏർപ്പെടുത്തുവാൻ സാധിച്ചിട്ടുണ്ട്. സായാഹനങ്ങളിൽ തുറന്ന് രാത്രി വൈകുവോളം പ്രവർത്തിക്കുന്ന രണ്ട് കഫ്തീരിയകളും സഞ്ചാരികൾക്കായുള്ള ഇരിപ്പിടങ്ങൾ ,സുരക്ഷക്കായുള്ള സ്മാർട്ട് ഐ ക്യാമറകൾ,,മാലിന്യ സംസ്കരണത്തിനായുള്ള ബോട്ടിൽ ബൂത്തുകൾ, ബിന്നുകൾ, ശുചിത്വ സന്ദേശ ബോധവൽക്കരണ ബോഡുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.