ജില്ലാ ഭിന്നശേഷി കായിക മേള- അനുമോദനം
ജില്ലാ ഭിന്നശേഷി കായിക മേളയിൽ ചൊക്ലി സബ്ജില്ലയ്ക് മൂന്നാം സ്ഥാനം
കണ്ണൂരിൽ വെച്ച് നടന്ന ജില്ലാ കായിക മേളയിൽ ചൊക്ലി സബ്ജില്ലയ്ക് മൂന്നാം സ്ഥാനം ലഭിച്ചു 30 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ചൊക്ലി BRC ൽ വെച്ച് വിദ്യാർത്ഥികളെ അനുമോദിക്കുകയും, തുടർന്ന് ചൊക്ലി ടൗണിൽ വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ചേർന്ന് വിജയാഹ്ലാദ റാലിയും സംഘടിപ്പിച്ചു. ചടങ്ങിൽ ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ്, വാർഡ് മെമ്പർ ജനീബ സി. കെ, BPC മുസ്തഫ, ട്രൈനർ നിവേക് എന്നിവർ സംസാരിച്ചു.