സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
മഴമാപിനി

ചൊക്ലി

           ചൊക്ലിഗ്രാമപഞ്ചായത്ത് കൃഷിഭവൻറെ  ആഭിമൂഖ്യത്തിൽ സ്ഥാപിച്ച മഴമാപിനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്എൻ. അനൂപ്  ഉദ്ഘാടനം ചെയ്തു.

          മഴയുടെ കുറവും, കുടുതലും നിരീക്ഷിച്ച് കാലവസ്ഥ വ്യതിയാനം വിളകളെ ഏങ്ങിനെ ബാധിക്കുമെന്ന് വിലയിരുത്താം, കൃഷി ഇൻഷൂറൻസ് പദ്ധതികളിൽ പദ്ധതിയുടെ നിബന്ധനകൾക്കനുസരിച്ച് മഴമാപിനിയിലെ വിവരങ്ങൾ വിള ഇൻഷൂറൻസ് നഷ്ടപരിഹാരം കണക്കാക്കൻ ഉപയോഗിക്കാം എന്നീ ഗുണങ്ങൾ മഴമാപിനി സ്ഥാപിച്ചതിലൂടെ കർഷകർക്ക് ലഭിക്കും. ഒരു ലക്ഷത്തിനുടത്ത് രൂപ ചിലവ് വരുന്ന ഉപകരണം കണ്ണൂർ ജില്ലയിൽ തന്നെ പത്ത് സ്ഥലത്ത് മാത്രമെ സ്ഥാപിച്ചിട്ടുള്ളൂ. ഉദ്ഘാടന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  കെ.എം സപ്ന അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശരത് കൃഷ്ണ സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ജയചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.കെ പ്രദീപൻ, കൃഷി അസിസ്റ്റൻന്റ്  മെഹത. കെ.എം, വെറ്റിനറി ഡോക്ടർ ആൽവിൻ വ്യാസ്.ജി , ഗ്രാമപഞ്ചായത്തഗംങ്ങളായായ ഷിനോജ്. കെ.പി, റിജിന കെ, വിനി.കെ,  ജനീബ.സി.കെ തൂടങ്ങിയവർ സംസാരിച്ചു. കൃഷിക്കാർക്ക് വിള ഇൻഷൂറൻസിനെ കുറിച്ച് വിഷ്ണു ടി.ടി.കെ അവതരണം നടത്തി. വാർഡ് മെമ്പർ സാദീഖ് ഒ.കെ നന്ദിരേഖപെടുത്തി.

Rain Gauge