സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
ചൊക്ലി - കമ്മ്യൂണിറ്റി ഹെൽത്ത് സ്‌ക്വാഡ്

        പൊതുജനാരോഗ്യ മേഖലയിൽ സന്നദ്ധ ജന പങ്കാളിത്തം ഉറപ്പാക്കികൊണ്ട് സംക്രമീക രോഗങ്ങൾ നേരത്തെ കണ്ടത്തൽ, രോഗവാഹക നിയന്ത്രണം, പരിസര ശുചിത്വം വയോജനങ്ങളും ഭിന്നശേഷിക്കാരും അടങ്ങുന്ന അതീവ ദുർബല വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നിവ സാധ്യമാക്കുന്ന വാർഡ് തല സന്നദ്ധ കൂട്ടായ്മ രൂപീകരിക്കുന്നതിനും കേരള പൊതുജന ആരോഗ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രാദേശിക തലത്തിൽ കർശനമായി നടപ്പിലാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സർക്കാരിന്റെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി "കമ്മ്യൂണിറ്റി ഹെൽത്ത് സ്‌ക്വാഡ്" തദ്ദേശ  സ്വയംഭരണ സ്ഥാപനതല മേൽനോട്ട സമിതി രൂപീകരിച്ചു.

          ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എൻ അനൂപിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് തല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ മെഡിക്കൽ ഓഫീസർ Dr.നീതുഎം, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് എംപി, ആയുർവേദ ഡോക്ടർ ദീപ്തി കെ, കൃഷി ഓഫീസർ ശരത് കൃഷ്ണ, JHI കെ.ടി.കെ രാഘവൻ, പബ്ലിക് ഹെൽത്ത് നേഴ്സ് റിഷാന എസ്, ഐസിഡിസി സൂപ്പർവൈസർ സിനിജ, CDS ചെയർപേഴ്സൺ റിജിന എം കെ, വില്ലേജ് ഓഫീസ് അസിസ്റ്റന്റ് പ്രശാന്ത് എം കെ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎംസപ്ന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി കെ പ്രദീപൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ജയചന്ദ്രൻ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ  സംസാരിച്ചു. 

     ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ കെ ടി കെ പ്രദീപൻ ചെയർമാനായും ചൊക്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അമൽരാജ് കൺവീനറായും  19 അംഗങ്ങൾ ഉൾപ്പെട്ട മോണിറ്ററിംഗ്കമ്മിറ്റി രൂപീകരിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കമ്മ്യൂണിറ്റി ഹെൽത്ത് സ്ക്വാഡ് സമിതി രൂപീകരണത്തിനും തീരുമാനിച്ചു.

  Community Health Squad