ബഡ്ജറ്റ് റിപ്പോർട്ട് 2026-27

ചൊക്ലി ഗ്രാമപഞ്ചായത്ത്യുടെ ഈ ഭരണസമിതിയുടെ ആദ്യ ബജറ്റ് വികസനവും സാമൂഹിക ക്ഷേമവും മുൻനിർത്തിയുള്ള ജനകീയ കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ മുൻഗണനാക്രമത്തിൽ നടപ്പിലാക്കി വിജ്ഞാനാധിഷ്ഠിതവും സമഗ്രവുമായ “വിജ്ഞാന ചൊക്ലി” സൃഷ്ടിക്കുകയാണ് ലക്ഷ്യം. കാർഷികം, മൃഗപരിപാലനം, സംരംഭകത്വം, പ്രാദേശിക സാമ്പത്തിക വികസനം, ഗുണമേന്മയുള്ള പൊതുസേവനങ്ങൾ, ശുചിത്വം, കുടിവെള്ളം, ആരോഗ്യം, ഭവന നിർമ്മാണം, വിദ്യാഭ്യാസം, കലാ-കായിക മേഖലകൾ, ടൂറിസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ എല്ലാ മേഖലകളിലും സുസ്ഥിര വികസന പദ്ധതികൾ നടപ്പിലാക്കും. ഗ്രാമസഭകളും ജനകീയ സംഘടനകളും ശക്തിപ്പെടുത്തി സാമൂഹിക നീതിയിലും ജനപങ്കാളിത്തത്തിലും അധിഷ്ഠിതമായ വികസന മാതൃകയിലൂടെ നാടിന്റെ എല്ലാ വിഭാഗങ്ങളുടെയും ജീവിത നിലവാരം ഉയർത്തുക എന്നതാണ് ബജറ്റിന്റെ പ്രധാന ലക്ഷ്യം. “ബജറ്റ് പ്രതീക്ഷയാണ്” എന്ന വിശ്വാസത്തോടെ ജനങ്ങളുടെ സന്തോഷവും പങ്കാളിത്തവും ഉറപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കുമെന്ന് ഭരണസമിതി ഉറപ്പുനൽകുന്നു.

  • ചൊക്ലിഗ്രാമപഞ്ചയാത്ത് ബഡ്ജറ്റ് 2026-27