സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
ചൊക്ലിഗ്രാമപഞ്ചായത്ത് മെഗാ ശുചീകരണം ഒക്ടോബർ-2

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ മെഗാ ശുചികരണം  നടത്തി.

    രാവിലെ 8 മണിക്ക് ആരംഭിച്ച മെഗാ ശുചീകരണചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ അനൂപ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി അമൽരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷമീന, വി ഇ ഒ ഷിബിൻ ടി, ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ  പ്രധാന അധ്യാപക സ്മിത ടീച്ചർ, എൻ സി സി ചാർജ് ഓഫിസർ  റാബിദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മെഗാ ശുചികരണത്തിൽ ജനപ്രതിനിധികളായ,ജനീബ സി കെ, സജിത , ഷിജിൽ എം സി, ഷിനോജ്  കെ  പി, എന്നിവരും, ജീവനക്കാർ, ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ, വി പി ഓറിയന്റൽ സ്കൂൾ എന്നിവിടങ്ങളിലെ ജൂനിയർ റെഡ് ക്രോസ്സ്, സ്കൗട്ട് & ഗൈഡ്, എൻ സി സി,  എസ് പി സി, ഗ്രീൻ പോലീസുകാരായ  വിദ്യാർഥികൾ, അധ്യാപകർ ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുപ്രവർത്തകർ ഉൾപ്പെടെ 250 ഓളം അംഗങ്ങൾ പങ്കെടുത്തു.

       ബണ്ട് റോഡിൽ ശുചീകരണ പ്രവർത്തനം വൈസ് പ്രസിഡന്റ്‌ സപ്ന കെ എം ഉത്ഘാടനം ചെയ്തു, കെ ടി കെ പ്രദീപൻ അധ്യക്ഷത വഹിച്ചു, മെമ്പർമാരായ സാദിഖ് ഒ കെ, വിനി കെ, റിജിന, പുരുഷു വി എന്നിവർ നേതൃത്വം നൽകി.മറ്റിടങ്ങളിലും ശുചീകരണം നടന്നു 
രജിസ്ട്രോഫിസ് പരിസരം മിനി കെ യും, വെള്ളാച്ചേരി മേഖലയിൽ പി അജീന്ദ്രനും നേതൃത്വം നൽകി. .

Mega Cleaning Drive