ക്ഷീര കർഷക സമ്പർക്ക പരിപാടി
പാനൂർ ക്ഷീര വികസന വകുപ്പും ചൊക്ളി ക്ഷീര വ്യവസായ സഹകരണസംഘവും സംയുക്തമായി നടത്തുന്ന ക്ഷീര കർഷക സമ്പർക്ക പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എം സപ്ന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഓഫീസർ ഫാഹ്മി എം ക്ലാസ്സെടുത്തു. വെറ്റിനറി സർജൻ ഡോ. ആൽവിൻ വ്യാസ് ജി, ഡയറി ഫാം ഇൻസ്പെക്ടർ പ്രവീൺ കെ.കെ എന്നിവർ സംസാരിച്ചു.കെ.കെ പത്മനാഭൻ സ്വാഗതം പറഞ്ഞു.