സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
ഓപ്പറേഷൻ തൂഫാൻ 2.0

     ലഹരിയില്ലാത്ത സുരക്ഷിത സമൂഹം, യുവ തലമുറയെ വഴി തെറ്റിക്കുന്ന ഭാവിക്കായി, ഒരുമിച്ച് ലഹരിക്കെതിരെ പോരാടാം, നമ്മുടെ ജീവിതം, നമ്മുടെ തീരുമാനം എന്ന സന്ദേശമുയർത്തി ചൊക്ലി ഗ്രാമ പഞ്ചായത്തിന്റെയും പോലീസ് എക്സൈസ് വകുപ്പുകളുടയുംസംയുക്ത ആഭിമൂഖ്യത്തിൽ "ഓപ്പറേഷൻ തൂഫാൻ 2.0" ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എം സപ്ന നിർവഹിച്ചു.എസ്.ഐ സജീത് തൂഫാൻ പാതാക വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എം സപ്നക്ക് കൈമാറി. കെ.എം സപ്ന പാതകയുർത്തി. പാതക ഉയർത്തൽ ചടങ്ങിൽ ഗ്രാമപഞ്ചായ അംഗങ്ങൾ, പോലിസ് ഓഫീസർമാർ, വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ തൂടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് തല ജാഗ്രത സമിതിയോഗത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അമൽ രാജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ജയചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.പി ഷമീന, എസ്.ഐ സജീത്,എ എസ് ഐ സുധി, വില്ലേജ് ഓഫീസർ ബാലസുധീർ പി, ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് അജിത് കുമാർ പി,ആസൂത്രണ സമിതി ഉപാധ്യക്ഷ്യൻ കെ.പി സചിന്ദ്രൻ, ഡോ. ജെയ്സി . ഇ പി തൂടങ്ങിയവർ സംസാരിച്ചു.

Operation Toofan 2.0