സ്വച്ചതാ ഹി സേവ - കൈയോട് കൈ പരിപാടിയുടെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്തും മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസും സംയുക്തമായി ഓറൽ കാൻസർ സ്ക്രീനിങ്ങും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
September 26, 2026
ചൊക്ലി : മാലിന്യ മുക്ത നവകേരളത്തിനായി സ്വച്ചതാ ഹി സേവ - കൈയോട് കൈ പരിപാടിയുടെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്തും മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസും സംയുക്തമായി ഓറൽ കാൻസർ സ്ക്രീനിങ്ങും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ചൊക്ലി ഗ്രാമപഞ്ചായത്ത് ഇ കെ നായനാർ സ്മാരക ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് നിർവഹിച്ചു . വൈസ് പ്രസിഡന്റ് സപ്ന കെ എം അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ടി കെ പ്രദീപൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിത്ത്, വി ഇ ഒ ഷിബിൻ ടി തുടങ്ങിയവർ സംസാരിച്ചു.
മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിലെ പ്രൊഫസർ ആൻഡ് ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ്, ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി ഡോക്ടർ ജീന സെബാസ്റ്റ്യൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും ഹരിതസേന അംഗങ്ങൾക്കുമായി ആരോഗ്യ - ഓറൽ കാൻസർ സംബന്ധമായ ബോധവത്കരണ ക്ലാസ്സ് നടത്തുകയുണ്ടായി.