വീട്ടിലൊരു സംരംഭം പദ്ധതി
ചൊക്ലി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി യിൽ ഉൾ പ്പെടുത്തി സ്ത്രീ കൾക്കും, ജനറൽ വിഭാഗത്തിനും
സ്വയം തൊഴിൽ ആവശ്യത്തിനായി “വീട്ടിലൊരു സംരംഭം പദ്ധതിക്കു ”തുടക്കമായി .വർണ്ണം റെഡിമെൻറ് എന്ന സംരംഭം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എൻ .അനൂപ് ഉത് ഘാടനം നിർവഹിച്ചു. ചൊക്ലി പഞ്ചായത്തിൽ നാലാം വാർഡിൽ ആണ് പദ്ധതി ക്ക് തുടക്കം കുറിച്ചത്, മുൻ CDS മെമ്പർ മഹിജയുടെ വീട്ടിൽ ആണ് തുടക്കം കുറിച്ചത്. വീട്ടിൽ തന്നെ ടൈലറിങ് യൂണിറ്റും റെഡിമെൻറ് വസ്ത്രങ്ങളും വിൽപ്പനക്കായി ഒരുക്കിയിട്ടുണ്ട് നിരവധി പേരാണ് ഉത്ഘാടനചടങ്ങിൽ പങ്കെടുത്തത്.
CDS വൈ :ചെയർപേഴ്സൺ രജനി ബാബുവിന് വസ്ത്രങ്ങൾ കൈമാറി ആദ്യ വിൽപ്പന നടത്തി ചടങ്ങിൽ VEO ഷിബിൻ, കുടുംബശ്രീ RP ഷിംന, മുൻ മെമ്പർ എം സന്തോഷ്, മഹിജ എന്നിവർ സംസാരിച്ചു