ബീക്കണ് ടൌണ് പഞ്ചായത്ത് തല ശില്പശാല
ചൊക്ലിഗ്രാമപഞ്ചായത്ത് ബീക്കൺ ടൗൺ പഞ്ചായത്ത് തലശില്പശാല 15/09/2026 ന് ചൊക്ലിഗ്രാമപഞ്ചായത്ത് ഹാളിൽ ബഹു.പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അമൽ രാജ്, അസി.സെക്രട്ടറി ടി. സജിത് കുമാർ,വൈസ് പ്രസിഡണ്ട് കെ.എം സപ്ന, കെ.ടി.കെ പദീപൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി സചിന്ദ്രൻ, സിനിമ സംവിധായകൻ പ്രദീപ് ചൊക്ലി,ബ്ലോക്ക് മെമ്പർ പി.കെ.മോഹനൻ എന്നിവർ സംസാരിച്ചു.സർക്കാരിന്റെ വിവിധ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപരികൾ, വാർഡ് വികസന സമിതികൾ, ക്ലബ്ബുകൾ വായനശാലകൾ, സന്നദ്ധ സംഘടനകൾ, ക്ഷേത്ര കമ്മിറ്റികൾ, പള്ളി കമ്മിറ്റികൾ, ധനകാര്യ സ്ഥാപനങ്ങൾ ആർക്കിടെക്കുമാർ, നിർമാണ തൊഴിലാളികൾ, ചിത്രകാരൻമാർ, കോൺട്രാക്ടർമാർ, ഹരിത സേനാംഗങ്ങൾ എന്നിവർ ശില്പശായിൽ പങ്കെടുത്തു.
ഗ്രാമപഞ്ചായത്തിലെ 14 കേന്ദ്രങ്ങൾ ബീക്കൺ ടൗണാക്കി മാറ്റും. 1.നിടുമ്പ്രം വെള്ളച്ചേരി, 2.വി.പി. ഒറിയന്റൽ ഹൈസ്ക്കൂൾ - വയലിൽ പിടിക(മടപ്പുര റോഡ്), 3. ശ്രീനാരയണ വായനശാല മുതൽ പഞ്ചായത്ത് ഓഫീസ് വരെ,4. താഴെ ചൊക്ലി മുതൽ മേലെ ചൊക്ളി വരെ, 5.ചൊക്ലി ടൗൺ ബൈപ്പാസ് റോഡ്,6. സി.എം.സി മുതൽ മേനപ്രം അമ്പലം വരെ, 7. കവിയൂർ ടൗൺ, 8. നാരായണൻ പറമ്പ് ടൗൺ, 9 ബണ്ട് റോഡ്, 10. തീരദേശ റോഡ്, 11. ചൊക്ലി - കവിയൂർ റോഡ്, 12. മോന്താൽ ടൗൺ, 13.മേക്കുന്ന് ടൗൺ, 14.ആർ സി ബി പരിസരo എന്നിവടങ്ങളിലാണ് ബീക്കൺ ടൗണിന്റെ പ്രവർത്തനം ആരംഭിക്കുക.
ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ ശുചികരണ പ്രവർത്തികൾ ആരംഭിക്കും.ശുചിത്വ മേഖലയിൽ സമഗ്രതയും, സമ്പൂർണ്ണതയും സുസ്ഥിരതയും ഉറപ്പുവരുത്തുകയെന്നതാണ് പഞ്ചായത്ത് ഭരണ സമിതി ലക്ഷ്യമിടുന്നത്. , രണ്ടാം ഘട്ടത്തിൽ ഒരോ കേന്ദ്രത്തിലും നാട്ടുകാരെ അണിനിരത്തി ശില്പശാലയും പ്രവൃത്തിയും, ആരംഭിക്കുന്നതിന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽസർവ്വെയും പൂർത്തീകരിക്കും. ചൊക്ലി ഗ്രാമപഞ്ചായത്തിനെ വൃത്തിയും ഭംഗിയും അടിസ്ഥാന സൗകര്യങ്ങളുമുള്ളതാക്കി മാറ്റും.ഓക്ടേബർ 2-ന് നിടുമ്പ്രം വെള്ളച്ചേരി നാട്ടുകാരുടെ സഹകരണത്തോടെ പ്രവൃത്തി പൂർത്തികരിച്ച് ബീക്കൺ ടൗണായി പ്രഖ്യാപിക്കും. വിത്യസ്ത തലങ്ങളിലുള്ളവരുടെകൂട്ടായ്മകളും പദ്ധതി വിജയിപ്പിക്കുന്നതിന് മുന്നോട്ട് വന്നിട്ടുണ്ട്. നാട്ടുകാരുടെ സഹകരണത്തോടെ സമയബന്ധിതമായി ബീക്കൺ ടൗണിന്റെ പ്രവൃത്തി പൂർത്തികരിക്കുമെന്ന് പ്രസിഡണ്ട് എൻ അനൂപ് അറിയിച്ചു.