"ജീവിത ശൈലി രോഗങ്ങളെ ചെറുക്കാം യോഗയിലൂടെ ആരോഗ്യത്തിലേക്ക് "
"ജീവിത ശൈലി രോഗങ്ങളെ ചെറുക്കാം
യോഗയിലൂടെ ആരോഗ്യത്തിലേക്ക് "
ആയൂഷ് മിഷൻ കേരളയും, ചൊക്ലി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഹോമിയോ ആയൂഷ് ഹെൽത്ത് & വെൽനെസ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ "ജീവിത ശൈലി രോഗങ്ങളെ ചെറുക്കാം യോഗയിലുടെ ആരോഗ്യത്തിലേക്ക് " എന്ന സന്ദേശവുമായി ആരംഭിച്ച യോഗ ക്ലാസ്സുകളിൽ പങ്കാളിത്തം വർധിക്കുന്നു. മുൻ വർഷങ്ങളിൽ പരിശീലനം നേടിയവർക്ക് പുറമെ ഗ്രാമ പഞ്ചായത്തിൽ പുതുതായി ആരംഭിച്ച13കേന്ദ്രങ്ങളിൽ പങ്കാളിത്തം ശ്രദ്ധ പിടിച്ചുപറ്റി.
Dr. ജീതിൻ രാജ് (മെഡിക്കൽ ഓഫീസർ ), Dr. ജെയ്സി - ഇ.പി (നാഷണൽ ആയൂഷ് മിഷൻ ), യോഗ ഇൻസ്ട്രക്ടർ സനീഷ്.കെ തുടങ്ങിയവർ നേതൃത്വം കൊടുക്കുന്നു.യോഗ ക്ലാസ്സുകൾക്കും പരിശീലനത്തിനും വായനശാലകൾ, ക്ലബ്ബുകൾ, സംസ്ക്കാരിക കേന്ദ്രങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് വേദിയൊരുക്കുന്നത്. കൂടുതൽ സ്ഥലങ്ങളിലേക്ക് യോഗക്ലാസ്സും പരിശീലനവും അയൂഷ് യോഗ ക്ലബ്ബിന്റെ സഹകരണത്തോടെ വ്യാപിപ്പിക്കുമെന്ന് ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ്, വൈസ് പ്രസിഡണ്ട് കെ.എം സപ്ന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.കെ പ്രദീപൻ തുടങ്ങിയവർ അറിയിച്ചു.