ബഡ്ജറ്റ് റിപ്പോർട്ട് 2024-25

    ചൊക്ലി ഗ്രാമപഞ്ചായത്തിൻറെ 2024-25 വർഷത്തേക്കുള്ള ബജറ്റ് കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 214-ാം വകുപ്പ് അനുസരിച്ച് തയ്യാറാക്കിയ സമഗ്ര വികസന രേഖയാണ്. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കാനും വിലയിരുത്താനും സഹായിക്കുന്ന ഈ ബജറ്റിൽ, 2023-24 വർഷത്തെ പദ്ധതികളുടെ പുരോഗതിയും 2024-25 വർഷത്തേക്കുള്ള പദ്ധതികളുടെ രൂപരേഖയും ഉൾപ്പെടുത്തിയിട്ടുണ്ട്. പരിമിതമായ ധനവിഭവങ്ങൾക്കിടയിലും സമഗ്ര വികസനം ലക്ഷ്യമാക്കി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റികൾ, സ്ഥാപന മേധാവികൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവരുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് വിഭവസമാഹരണ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മാതൃകാപരവും നൂതനവുമായ വികസന പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

  • ബഡ്ജറ്റ് റിപ്പോർട്ട് 2024-25