പ്രധാന പരാതി പരിഹാര മാർഗ്ഗങ്ങൾ
തദ്ദേശ സ്ഥാപനങ്ങളിലെ പരാതി പരിഹാര സംവിധാനങ്ങൾ
⚖️ 1. തദ്ദേശ ഒംബുഡ്സ്മാൻ
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കോ ഉദ്യോഗസ്ഥർക്കോ എതിരെയുള്ള അഴിമതി, ക്രമക്കേട്, അധികാര ദുർവിനിയോഗം, കർത്തവ്യവിലോപം എന്നിവയെക്കുറിച്ച് പരാതി നൽകാനുള്ള ഉയർന്ന ജുഡീഷ്യൽ സംവിധാനം.ഹൈക്കോടതി ജഡ്ജിയുടെ പദവിയുള്ള വ്യക്തിയാണ് ഇതിന്റെ തലവൻ.
🏛️ 2. തദ്ദേശ ട്രൈബ്യൂണൽ
പഞ്ചായത്ത് ഭരണസമിതിയോ സെക്രട്ടറിയോ എടുക്കുന്ന തീരുമാനങ്ങൾ, ഉത്തരവുകൾ, ലൈസൻസ് നിഷേധിക്കൽ, കെട്ടിട നിർമ്മാണ പെർമിറ്റ് റദ്ദാക്കൽ തുടങ്ങിയവയ്ക്കെതിരെ അപ്പീൽ നൽകാനുള്ള കോർട്ട് സംവിധാനം.ആസ്ഥാനം തിരുവനന്തപുരം.
💻 3. മുഖ്യമന്ത്രിയുടെ പോർട്ടൽ
പഞ്ചായത്ത് സേവനങ്ങളിൽ ഉണ്ടാകുന്ന കാലതാമസമോ മറ്റ് ബുദ്ധിമുട്ടുകളോ ഓൺലൈനായി നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താം.cmo.kerala.gov.in വഴി നൽകുന്ന പരാതികൾ നിശ്ചിത സമയത്തിനകം തീർപ്പാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. https://cmo.kerala.gov.in/
📱 4. കെ-സ്മാര്ട്ട് പോർട്ടൽ
തദ്ദേശ വകുപ്പിന്റെ ഓൺലൈൻ ഏകജാലക സംവിധാനം.പഞ്ചായത്ത് ഓഫീസിൽ നേരിട്ട് പോകാതെ തന്നെ അവിടുത്തെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈനായി സമർപ്പിക്കാനും അതിന്റെ തൽസമയ പുരോഗതി (Track Status) അറിയാനും സാധിക്കും.https://ksmart.lsgkerala.gov.in
🔍 5. വിജിലൻസ് വിഭാഗം
പഞ്ചായത്ത് ഓഫീസുകളിൽ നടക്കാൻ സാധ്യതയുള്ള കൈക്കൂലി ആവശ്യപ്പെടൽ, വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ, സർക്കാർ ഫണ്ട് വകമാറ്റി ചിലവഴിക്കൽ എന്നിവയ്ക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നേരിട്ട് പരാതി നൽകാം.
🐕 6. തെരുവ് നായ ആക്രമണ ഇരകൾക്കുള്ള നഷ്ടപരിഹാര ശുപാർശ സമിതി (SDVCRC)
തെരുവ് നായ ആക്രമണത്തിൽ പരിക്കേൽക്കുകയോ മറ്റ് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ശുപാർശകൾ നൽകുന്ന സമിതിയാണ് Stray Dog Victim Compensation Recommendation Committee (SDVCRC).
| ഓഫീസ് | സെക്രട്ടറി / സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കണ്ണൂർ @ തലശ്ശേരി |
| വിലാസം | ജില്ലാ കോടതി സമുച്ചയം, തലശ്ശേരി – 670101 |
| ഫോൺ | 0490 2344666 |
പരാതികൾ സമർപ്പിക്കേണ്ട മുൻഗണനാ ക്രമം (Hierarchy)
📌 ഒന്നാം ഘട്ടംപഞ്ചായത്ത് തലം പഞ്ചായത്ത് സെക്രട്ടറി / പ്രസിഡന്റ് /പരാതി പരിഹാര കമ്മിറ്റി പ്രാദേശികമായ തർക്കങ്ങൾ, അപേക്ഷകളിലെ താമസം എന്നിവയ്ക്ക് ആദ്യം ഇവർക്ക് നേരിട്ട് പരാതി നൽകി പരിഹാരം തേടുക. | 📌 രണ്ടാം ഘട്ടംജില്ലാ തലം ജോയിന്റ് ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ (LSGD) പഞ്ചായത്ത് തലത്തിൽ പരിഹാരം ലഭിച്ചില്ലെങ്കിൽ ജില്ലാ മേധാവിയായ ജോയിന്റ് ഡയറക്ടർക്കോ ഡെപ്യൂട്ടി ഡയറക്ടർക്കോ പരാതി നൽകാം. | 📌 മൂന്നാം ഘട്ടംനിയമപരമായ തലം ഒംബുഡ്സ്മാൻ / ട്രൈബ്യൂണൽ ഉദ്യോഗസ്ഥർ മനപ്പൂർവ്വം നിയമം ലംഘിക്കുകയോ, അഴിമതി കാണിക്കുകയോ, അർഹമായ സേവനങ്ങൾ നിരസിക്കുകയോ ചെയ്താൽ ഈ ലീഗൽ ബോഡികളെ സമീപിക്കാം. |