ഭരണ ചരിത്രം
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ പാനൂര്‍ ബ്ളോക്കിലാണ് ചൊക്ലി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചൊക്ലി വില്ലേജുപരിധിയിലുള്പ്പെടുന്നചൊക്ലി ഗ്രാമപഞ്ചായത്തിന് 11.98 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 11.98 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് പാനൂർമുനിസിപ്പാലിറ്റി, തെക്ക് മയ്യഴിപുഴ, പടിഞ്ഞാറ് ന്യൂ മാഹി പഞ്ചായത്ത്, കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗം, വടക്ക് പന്ന്യന്നൂര്‍, പാനൂർ മുനിസിപ്പാലിറ്റിയുമാണ്.മേനപ്രം, ഒളവിലം എന്നീ പഞ്ചായത്തുകള്‍ സംയോജിപ്പിച്ചാണ് 1979-ല്‍ ചൊക്ലി പഞ്ചായത്ത് രൂപീകരിച്ചത്. 1979-ല്‍ ചൊക്ലി പഞ്ചായത്തിലുണ്ടായിരുന്ന പള്ളിപ്രം, പെരിങ്ങാടി, മങ്ങാട് പ്രദേശങ്ങള്‍ ന്യൂമാഹി പഞ്ചായത്തിലുള്പ്പെടുത്തുകയും ഇന്നത്തെ അതിര്‍ത്തികളുള്ള ചൊക്ലി പഞ്ചായത്ത് രൂപം കൊള്ളുകയും ചെയ്തു.
| ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ | ||
|---|---|---|
| ക്രമ നം | പേര് | കാലയളവ് |
| 1 | ആർ. അനന്തൻ നായർ | 1964 മുതൽ |
| 2 | സി. എൻ. നാണുമാസ്റ്റർ | 30/09/1978 – 27/10/1980 |
| 3 | ടി. ടി. വാസു (ഇൻചാർജ്) | 28/10/1980 – 09/11/1980 |
| 4 | കെ. വി. ദാമോദരൻ | 10/11/1980 – 01/11/1983 |
| 5 | ഇ. പി. യൂസഫ് | 02/11/1983 – 30/09/1985 |
| 6 | സ്പെഷ്യൽ ഓഫീസർ | 17/10/1985 – 08/02/1988 |
| 7 | ടി. ടി. ബാലൻ | 09/02/1988 – 16/03/1990 |
| 8 | പി. കെ. യൂസഫ് മാസ്റ്റർ | 16/03/1990 – 15/10/1993 |
| 9 | ടി. ടി. ബാലൻ | 16/10/1993 – 25/09/1995 |
| 10 | പി. കെ. വസന്ത | 04/10/1995 – 29/09/2000 |
| 11 | കെ. പി. വിജയൻ | 30/09/2000 – 05/10/2005 |
| 12 | കെ. പി. വിജയൻ | 06/10/2005 – 01/10/2010 |
| 13 | കെ. പി. ഷമീമ | 01/11/2010 – 01/11/2015 |
| 14 | വി. കെ. രാകേഷ് | 12/11/2015 – 11/11/2020 |
| 15 | സി. കെ. രമ്യ | 21/12/2020 – 20/12/2025 |