സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
ആയുർവേദ മെഡിക്കൽ ക്യാമ്പ്

 ചൊക്ലി ഗ്രാമപഞ്ചായത്തിൻറെയും ചൊക്ലി ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻറെയും ആഭിമുഖ്യത്തിൽ ചൊക്ലി ബഡ്സ് സ്കൂളിൽ വെച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ. ഷിനോജ് കെ. പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ. അനൂപ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. റിഷ.കെ.കെ ( ബഡ്സ് സ്കൂൾ പ്രിൻസിപ്പൾ), ജയചന്ദ്രൻ .പി( വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ), സജിത്ത് കുമാർ( അസി.സെക്രട്ടറി) എന്നിവർ സംസാരിച്ചു. ഡോ. അലോക്. ജി ആനന്ദ്, ഡോ. ദീപ്തി. കെ, ഡോ. ആതിര സുരേന്ദ്രൻ എന്നിവർ രോഗികളെ പരിശോധിച്ചു.

Ayurveda Medical Camp